ശൈത്യകാലത്തെ അവസാനത്തെ
മഞ്ഞ് പെയ്യുകയാണു
ആകാശം ഇരുള്‍നിറം പൂണ്ടുനിന്നു
തണുപ്പു പകരുന്ന മൂടല്‍
ചുറ്റും മലകള്‍ മാത്രം
ഇവിടെ താഴ്‌വരകളുടെ നാട്ടില്‍
ഞാന്‍ ഏകനാണ്
രാക്കുയില്‍ മാത്രം പാടുന്നുണ്ടു
ദാമന്‍ ഗുണ്ടിയിലെ കല്‍പടവുകളിലേക്ക്
സില്‍വര്‍ ഓക്കിന്റെ ഇലകള്
പൊഴിഞ്ഞു വീണു കൊണ്ടിരുന്നു
വിദൂര ദിനങ്ങളിലെ
മഞ്ഞ് പെയ്യുന്ന സന്ധ്യകള്‍
ഞാന്‍ വെറുതെ ഓര്‍ത്തുപോയി
ദൂരെ മഞ്ഞു മൂടിയ
മലനിരകളെ നോക്കിയപ്പോള്‍
വീണ്ടുമൊരിക്കല്‍ക്കൂടി അവളെ ഓര്‍മ്മ വന്നു
അകലെ ഒരുപാടകലെ
മഴമേഘങ്ങളുടെ നാട്ടില്‍
അവള്‍ ഏകയായിരിക്കുമോ?
എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?
14 അഭിപ്രായങ്ങള്‍:
ഓര്‍ക്കുന്നുണ്ടാകുമെന്ന് തന്നെ വിശ്വസിയ്ക്കുന്നതല്ലേ ശിവകുമാര്‍, നല്ലത്?
നന്നായിട്ടുണ്ട്.
:)
:-)
"അകലെ ഒരുപാടകലെ
മഴമേഘങ്ങളുടെ നാടില്
അവള്‍ ഏകയായിരിക്കുമോ?
എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?"
ഈ വരികള്‍ ഒരുപാട് ഇഷ്ടായി :)
ശിവാ...
ഉറപ്പായിട്ടും അവള്‍ താങ്കളെ തന്നെ ഓര്‍ത്തു കൊണ്ട് ഇരിക്കുകയായിരിക്കും...എന്തിനാണ് എല്ലാ കവിതകളിലും ഇത്ര വിരഹ ദു:ഖം ?
നന്നായിരിയ്ക്കുന്നു സ്നേഹിത പ്രണയവും വിരഹവും.
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ഒത്തിരി പ്രതിഭാസമാണ് അതിന് ........എന്നാലും.....
സ്നേഹത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതിരിക്കുക.!!
കാരണം അവ ഹരിച്ചോ ഗുണിച്ചോ നോക്കിയാല്‍
അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ.
ഓര്‍ക്കും ശിവന്‍മോനെ ,കൊച്ചുകള്ള. ഓര്‍ക്കാതെ എവിടെ പോകാന.?
അകലെ ഒരുപാടകലെ
മഴമേഘങ്ങളുടെ നാടില്
അവള്‍ ഏകയായിരിക്കുമോ?
എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?
ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ശിവകുമാറെ,
കവിത നന്നായിരിക്കുന്നു.
" സില്‍വര്‍ ഓക്ക് "
എന്ന വാക്കിനു ഒരു ആംഗലേയ ചുവ..
:-)
?)?:
ശിവാ... നന്നായിട്ടുണ്ട്. ഇന്നക്കു ശിവരാത്രി. ഇനിയും പോരട്ടെ കവിതകള്‍
ഓര്‍മകിലില്‍ ഒരിക്കലും സ്നേഹം ഉണ്ടാവില്ല.ഓര്‍മകളിലുള്ള സ്നേഹം അതു തീര്‍ച്ചയായും വിരഹം തന്നെ ആകും
ശരിക്കും എകാന്ത സൃഷിടിക്കുന്ന വരികള്‍ ഭാവനയുടെ നല്ല ഒഴുക്ക്
ശൈത്യം ഒളിഞ്ഞിരിക്കുന്ന
ഗിരിശ്രിംഖങ്ങളിലേക്ക് നോക്കിയപ്പോള്
വീണ്ടുമൊരിക്കല്‍ കൂടിഅവളെ ഓര്‍മ്മ വന്നു
അകലെ ഒരുപാടകലെ
മഴമേഘങ്ങളുടെ നാടില്
അവള്‍ ഏകയായിരിക്കുമോ?
എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?
നല്ലത്....
വല്ലാത്തൊരു ഏകാന്തത അനുഭവിപ്പിക്കുന്നു.
ഇനിയും എഴുതൂൂ
Post a Comment