ചിന്നഹള്ളിയിലെ
വിരസമായ രാത്രിയിലേക്ക്
മഴമേഘങ്ങള്‍ പറന്നു വന്നു
പിന്നെയവ
ഇരുള്‍മഴയായ് പെയ്തിറങ്ങി
നിഴലും വെളിച്ചവും വീണുകിടക്കുന്ന
തെരുവുകളിലേക്ക്
ഗ്രാമങ്ങളിലെ മേല്‍ക്കൂരകളിലേക്ക്
പാതയോരത്തെ മരങ്ങളിലേക്ക്
മഴ തുള്ളികളായ് പൊഴിഞ്ഞു വീണു
വിദൂരദിനങ്ങളിലെ മഴക്കാലസന്ധ്യകള്‍
ഞാന്‍ വെറുതെ ഓര്‍ത്തു പോയി
അന്നെന്റെ ഹൃദയം
പ്രണയാര്‍ദ്രമായിരുന്നു
മഴയോടു പോലും എനിക്കു പ്രണയമായിരുന്നു
എന്നാലിന്നു മഴ പെയ്യുമ്പോള്‍
എന്റെ ഹൃദയം വിരഹാര്‍ദ്രമാണു
എന്റെ ജീവിതത്തിലെ
ഏറ്റവു നല്ല ദിനങ്ങള്‍
അവള്‍ കൂടെ കൊണ്ടുപോയി
ആ മഴക്കാലസന്ധ്യകള്‍
സ്വപ്നങ്ങളുടെ പ്രണയകാലം
അതിന്റെ നൊമ്പരങ്ങള്‍
ഓന്നും തന്നെ
ഇനിയൊരിക്കലും തിരിച്ചു വരില്ല
രാത്രിയുടെ അഗാധതയിലേക്ക്
മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു
ഇരുളടഞ്ഞ ഈ മുറിയില്‍
ഓര്‍മ്മകളുടെ തടവറയില്‍
ഞാനിപ്പോള്‍ ഏകനാണ്.
25 അഭിപ്രായങ്ങള്‍:
way something from my life everytime she leaves.......
beautiful...
simply beautiful..
and i'd like to say tht those lines abt Padmarajan were written by someone else.. its been with me for sometime n i dont remember wher i got it frm...
thanx for visitin...
rain is not a rain
tht is memmories
and also u are poem is
so silent
like a
silent love.
sure the silence is the language of love
ഒന്നു കൂടി വായിച്ചു.
ഓര്‍മ്മകളുടെ മഴ നന്നായിട്ടുണ്ട്.
:)
മനസിലേക്ക് ഓര്‍മകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം നന്നായി...
ശിവകുമാറെ,
കവിത നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍. !
ശിവകുമാറേ കവിത കൊള്ളാം.
മഴ്യ്ക്ക് ഭാഷയും ഭാവങ്ങളും ഉണ്ടു്. മനസ്സിന്‍റെ ഭാവം എന്തോ അതിലലിയുന്നു മഴ.:)
നന്നായി കവിത.. മഴ തുടരട്ടേ..
കവിത നന്നായി.. മഴയിലൂടെ പ്രണയം ഒളിച്ചു പോയി അല്ലെ. :(
നന്നായിരിക്കുന്നു,കവിത.
മഴയെ പ്രണയിച്ചിരുന്നതുകൊണ്ടാവാം,
എന്റെ മനസ്സിലും, ഈ കവിത
ഒരു നേര്‍ത്ത നൊമ്പരമായ്
പെയ്തിറങ്ങുന്നു..
very good poem
ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ഇത്രയ്ക്ക് നിരാശപ്പെടേണ്ട കാര്യമില്ല സുഹൃത്തേ...
നന്നായിട്ടുണ്ട് ശിവന്‍ ..ഇനിയും ഇങ്ങനെ എഴുതുക ...ആശംസകള്‍
എന്തുപറ്റി ശിവകുമാറേ ഇത്ര ദുഖം(?) :)
മഴപെയ്യട്ടെ തോരാത്ത ആ മഴക്കാലസന്ധ്യകള്‍
സ്വപ്നങ്ങളുടെ പ്രണയകാലം
അതിന്റെ നൊമ്പരങ്ങള്‍
ഒന്നും തന്നെ
ഇനിയൊരിക്കലും തിരിച്ചു വരില്ല
നഷ്ടപ്പെട്ടുപോയ ആ ദിനങ്ങള്‍ ഇനി വെറും സ്വപ്നങ്ങള്‍ മാത്രം ഓര്‍മകളുടെ പടിവാതിലില്‍ തനിച്ചിരിയ്ക്കുന്നു ഇന്ന് ഞാനും
മഴ എപ്പോഴും മരണം പോലെ മനസ്സിനെ മയക്കുന്നതാണെന്നെനിക്കു തോന്നാറുണ്ട്.
വീണ്ടുമൊരു മഴയ്ക്കായ് കാതോര്‍ക്കുക... മേഘങ്ങള്‍ പെയ്യാതിരിക്കില്ല.
നന്നായിരിക്കുന്നു
മഴ തോരുന്നേയില്ല..
ഇന്നെലെ തുടങ്ങിയ മഴയാണു.. തോരുന്നേയില്ല..
പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍..
സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
Good effort.
മഴയത്ത് കരഞ്ഞു നടക്കുക. ആരും കാണില്ലല്ലൊ.
നന്നായിരിക്കുന്നു
GOOD ,WRITE WE ENJOY
നന്നായിരിക്കുന്നു കവിത..... ഭാവുകങ്ങള്‍
കൊള്ളാം കേട്ടോ ഭാവുകങ്ങള്‍...
എന്തിനാ ശിവാ ഇത്ര വിരഹ ദു:ഖം.. നല്ല കവിത നന്നായിരിക്കുന്നു..
മഴ എല്ലാവരെയും അനുഭൂതിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നാണ് മഴയെ കുറിച്ചു എഴുതിയാലും വായിച്ചാലും ഒന്നും മടുക്കുകയില്ല .താങ്കളുടെ കവിതയും ഒരു മഴ നനഞ്ഞ അനുഭവം സമ്മാനിച്ചു നന്ദി ഇനിയും എഴുതുക
SHIVA nite manasil nilavinte nishabdhatha undu...
Post a Comment