പ്രഭാതമായപ്പോഴേക്കും മഴ പൂര്‍ണ്ണമായും പെയ്തൊഴിഞ്ഞിരുന്നു. മഴമേഘങ്ങള്‍ താഴ്‌വരയിലൂടെ താണു പറന്നുകൊണ്ടിരുന്നു. ഞാന്‍ കിഴക്ക് മഗ്ഗിയിലെ മലനിരകളിലേക്ക് നോക്കി. അവ്യക്തമായ ഉദയവര്‍ണ്ണങ്ങള്‍ ചക്രവാളത്തില്‍ പരന്നു തുടങ്ങിയിരുന്നു.കാലികളെ മേയ്ക്കുന്നവര്‍ ആര്‍ത്തു വിളിക്കുന്നതിന്റെയും കാലികള്‍ മുക്രയിടുന്നതിന്റെയും ശബ്ദം വായുവില്‍ മുഴങ്ങി. ദൂരെയെവിടെയോ ഒരു ട്രാക്റ്റര്‍ മല കയറിപ്പോകുന്ന ശബ്ദം അവ്യക്തമായി കേള്‍ക്കാം.
ചിന്നഹള്ളിയിലെ വിശാലമായ മേച്ചില്‍ സ്ഥലത്തിനടുത്തു കൂടിയും കാപ്പിത്തോട്ടങ്ങളുടെ അങ്ങേ വശത്തു കൂടിയും ഞാന്‍ എന്റെ ചുവന്ന യെസ്ഡി ബൈക്ക് ഓടിച്ചു പോയി. ഗ്രാമത്തിന്റെ ആ ഭാഗത്തേക്ക് നോക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അവിടെ ഗ്രാമത്തിന്റെ ആ ഭാഗത്തായി ആ വീടും കല്‍മതിലും ഇപ്പോഴുമുണ്ട്. ഞാന്‍ പണ്ട് അമ്മയുടെ കൈയ്യും പിടിച്ച് കയറിച്ചെന്നത് അവിടേക്കാണ്. അന്നൊക്കെ എനിക്ക് അത് ഒരു സ്വപ്നലോകം തന്നെ ആയിരുന്നു.
ഗ്രാമം പിന്നിലായി. എന്റെ മുന്നില്‍ പുല്‍പ്രദേശവും ഓറഞ്ച് തോട്ടവും പിന്നെ ചെറിയ കുന്നുകളുടെ നീണ്ടൊരു നിരയും കിടപ്പുണ്ട്.
എന്നാലും ആ പഴയ വീടിനെയും ആ പഴയകാല ദിനങ്ങളെയും കുറിച്ചുള്ള അവ്യക്തസ്മരണകള്‍ എന്നെ വ്യാകുലപ്പെടുത്തി.
അവസാനം ഞാന്‍ അവിടേക്ക് പോവുക തന്നെ ചെയ്തു. എന്റെ ഓര്‍മ്മകളില്‍ ഗ്രാമത്തിലെ ഏറ്റവും സുന്ദരമായ വീടായിരുന്നു ഞങ്ങളുടേത്. എന്നാലിന്നോ? കരിങ്കല്ലുകൊണ്ട് കെട്ടിയ മതില്‍ പൊളിഞ്ഞു കിടക്കുന്നു. മേല്‍ക്കൂര വീണു തുടങ്ങിയിരിക്കുന്നു. ചുവരില്‍ വലിയ ദ്വാരങ്ങള്‍. വാതിലുകളും ജനാലകളും പൊളിഞ്ഞു കിടക്കുന്നു. ഞാന്‍ അകത്തേക്ക് കയറി. മുറികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നു. ചുവരിലെ ആ ചില്ലുവിളക്കു പോലും ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു. കാലിപ്പുര നിന്നിരുന്ന സ്ഥലം കാടു പിടിച്ചു കിടക്കുന്നു. എന്തു മാത്രം വലുതായിരുന്നു ആ കാലിപ്പുര. അന്ന് ഞങ്ങള്‍ക്ക് എന്തുമാത്രം കാലികള്‍ ഉണ്ടായിരുന്നു.....
പിന്നിട്ടുപോയ എത്രയോ വര്‍ഷങ്ങള്‍...എന്നിട്ട് ആ വര്‍ഷം...ആ ദിവസം എന്താണു സംഭവിച്ചത്? ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയായിരുന്നു. വിദൂരദിനങ്ങളിലെ ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഒരു വെളുത്ത രാത്രി. നല്ല നിലാവുണ്ടായിരുന്നു. പുറത്ത് മഞ്ഞ് കട്ടിയായി പെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് മലയിലെവിടെയോ വലിയൊരു മുഴക്കം കേട്ടു. പിന്നെ ശക്തമായി മഴ പെയ്യാന്‍ തുടങ്ങി.
കറന്റ് പോയി. എവിടെയോ നായകള്‍ നിലവിളിച്ചു കൊണ്ടിരുന്നു. കാലിപ്പുരയില്‍ കാലികള്‍ ഉറക്കെ അമറുന്നുണ്ടായിരുന്നു. ഇരുളടഞ്ഞ ആ വീടില്‍ ഞാനും അമ്മയും വല്ലാതെ ഭയന്നു.
രാത്രി ഏറെയായിക്കഴിഞ്ഞിരുന്നു. പിന്നീട് ഇടി മുഴങ്ങിയില്ല. മഴ തോര്‍ന്നു. പതിയെ പതിയെ താഴ്‌വര നിശ്ശ്ബ്ദമായി.എവിടെയോ ഒരു നായ അപ്പോഴും മോങ്ങുന്നുണ്ടായിരുന്നു.
രാത്രി എപ്പോഴോ ഞാന്‍ ഞെട്ടി ഉണര്‍ന്നു. പുറത്ത് ആളുകള്‍ ബഹളം കൂട്ടുന്ന ശബ്ദം കേള്‍ക്കാം. അടുത്തെവിടെയോകൂടി ഒരു നദി ഒഴുകിപ്പോകുന്നതു പോലെ തോന്നി. അമ്മയെ അടുത്ത് കാണാനുമില്ല.വാതില്‍ തുറന്നു കിടക്കുന്നു.ഞാന്‍ വാതിലിനടുത്തേക്ക് പോയി. ആളുകള്‍ കത്തിച്ച വിളക്കുകളുമായി ഓടി നടക്കുന്നു. അടുത്ത വീട്ടിലെ സ്ത്രീകളൊക്കെ അവിടേക്ക് വന്നു. അമ്മ വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാവരും നന്നായി നനഞ്ഞു വിറയ്ക്കുന്നുണ്ടായിരുന്നു. അവര്‍ നെരിപ്പോടിലെ തീ കൂട്ടി അതിനുചുറ്റും ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കന്നഡയായതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല. ചിലര്‍ ചെറുതായി കരയുന്നുണ്ടായിരുന്നു. ആ രാത്രി പിന്നെയാരും ഉറങ്ങിയില്ല. പുറത്ത് അപ്പോഴും ആളുകള്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
രാവിലെ ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ആളുകള്‍ അവിടവിടെയായി കൂടി നില്‍ക്കുന്നു. കാലിപ്പുര ഇരുന്നിരുന്ന സ്ഥലം ശൂന്യമായിക്കിടക്കുന്നു. അതിലേ ഒരു വലിയ നദി ഒഴുകിപ്പോയതിന്റെ അടയാളം മാത്രം വ്യക്തമായി കാണാം. വെള്ളം ഒരു ചെറിയ അരുവി പോലെ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു. രാത്രിയുടെ ഇരുളിലുടെ ഇരച്ചുവന്ന മലവെള്ളം ഞങ്ങളുടെ കാലികളെയെല്ലാം ഒഴുക്കിക്കൊണ്ടു പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു. കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. ഗ്രാമത്തിന്റെ അങ്ങേ ഭാഗത്ത് പുതിയൊരു വീട് വാങ്ങി ഞങ്ങളെ അവിടെയാക്കി അച്ഛന്‍ തിരികെ പോയി.പുതിയൊരു ജീവിതം... ഇല്ലായ്മകള്‍...അലച്ചില്‍....അത് അങ്ങനെ നീണ്ടു പോയി...പിന്നേയും വിശേഷദിവസങ്ങള്‍ വന്നു...എന്നാലും ഒന്നും പഴയതു പോലെ ആയില്ല...
കാലിപ്പുര നിന്നിരുന്ന സ്ഥലത്തെ പുല്ലിലൂടെ ഞാന്‍ നടന്നു.ഇവിടേക്ക് വരരുതായിരുന്നു. ഒന്നും ഓര്‍ക്കരുതായിരുന്നുവെന്ന് തോന്നി. എന്നാലും വൈകുന്നേരം വരെ വെറുതെ എന്തൊക്കെയോ ഓര്‍ത്ത് ഞാന്‍ അവിടെ തന്നെ ചിലവഴിച്ചു. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ വീണ്ടും ആ ചുവന്ന യെസ്ഡി ബൈക്കില്‍ കയറി താഴ്‌വരയിലൂടെ ചിന്നഹള്ളിയിലെ എന്റെ വീടിലേക്ക് പോയി.

71 അഭിപ്രായങ്ങള്‍:
പാറശ്ശാലക്കാരന്റെ ഉദ്യമം നന്നായിട്ടുണ്ട്. ഓര്‍മ്മകളുടെ പുറ്റുകളടര്‍ന്ന് കഥകള്‍ ഇനിയും വിരിയട്ടെ....
ഭാവുകങ്ങള്‍!
നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍.. വിവരണം നന്നായിരിക്കുന്നു
നൊസ്റ്റാള്‍ജിക്
നന്നായിരിക്കുന്നു സിവാ...
ഇനിയും ഒരുപാട് എഴുതുക.
:)
ഉപാസന
മൂകാംബിക മുതല്‍ കുടജാദ്രി വരെ മഴയത്ത് ഞങ്ങള്‍ രണ്‍ടാളുകള്‍ തനിച്ച് നടന്നതിന്‍ടെ ഓര്‍മ്മകള്‍
സുന്ദരമായ വിവരണം. ചിന്നഹള്ളിയില്‍ നേരിട്ട് വന്ന ഒരു പ്രതീതി. മധുരസുന്ദര ഓര്‍മ്മകള്‍.... ധൈര്യമായി എഴുത്ത് തുടരുക. ലക്ഷം ലക്ഷം പിന്നാലെ....
പഴമ്പുരാണംസ്.
shiva, thanks a lot for these sweet memmories, I was also in Bangalore for a period of 3 years.
continue the writing
nice one... keep on goin ur good works...
happy blogging!
മനോഹരമായ വിവരണം...
ഭാവുകങ്ങള്‍
ഞഗള്‍ ത്ര്‌ശ്ശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാള്‍, കലക്കി.! അടുത്തതിനായി കാത്തിരിക്കുന്നു
തുടക്കം മോശമായില്ല,congrajulation.
keep it up
ഓര്‍മ്മകുറിപ്പുകള്‍ വളരെ നന്നാകുന്നുണ്ട്......
പാറശ്ശാലക്കാരന്‍ എന്ന ബ്ലോഗില്‍ എഴുതുന്നത് ചിന്നഹള്ളിയെ കുറിച്ച് :)
ഇനി പാറശ്ശാലയെകുറിച്ചും എഴുതുമല്ലോ.
അടുത്തത് വേഗം പോരട്ടെ
ശിവ,
വളരെ സുഖമുള്ള വിവരണം....തുടരുക..
നല്ല ഓര്‍മ്മകള്‍....നല്ല അവതരണം...
ആശംസകള്‍.... :)
പാര..സാല അണ്ണാ..;)
സംഭവം നന്നായി..
ഒന്നു രണ്ടു തവണ വന്നു പോയി ചെല്ലാ..
അപ്പഴൊക്കെ നെനച്ച് വീണ്ടും ഒരു വരവ് കൂടി വരേണ്ടി വരൂന്ന്..
വിവരണം മനസ്സില്‍ തട്ടി..:)
തുടക്കം തന്നെ അടിപൊളി..
ശിവ, തുടക്കംതന്നെ ഗംഭീരം. മനോഹരമായ വിവരണം, നല്ല ഒഴുക്കുള്ള ശൈലി, എഴുത്തില്‍ നല്ല പരിചയമുണ്ടെന്നു വ്യക്തം. ധൈര്യമായി എഴുതൂ. ധാരാളം വായനക്കാരുണ്ടാവും..... എല്ലാ ഭാവൂകങ്ങളും നേരുന്നു.
ഓര്‍മ്മകുറിപ്പുകള്‍ കൊള്ളാം.:)
ഓടോ, ശിവന്‍റെ ചെല കമന്‍റുകള്‍ ചില നേരങ്ങളില്‍ ലൈവു് അനുഭവം നല്‍കുന്നു. കുറ്റം പറഞ്ഞതല്ല. രസിക്കുന്നു എന്നറിയിച്ചതാണു്.
ശിവ ...
അല്‍പ്പം വൈകിയാണ് ഇവിടെയെത്തിയത്
കൊള്ളാം ഉഗ്രന്‍......ഇഷ്ടായി
ബാക്കി കേള്‍ക്കാന്‍ കാത്തിരിക്കുന്നു
വീണ്ടും വരാം
നന്‍മകള്‍ നേരുന്നു
ശിവകുമാര്‍, വിവരണം നന്നായിരിക്കുന്നു. ബാക്കി കാത്തിരിക്കുന്നു...
നേരില്‍ കണ്ടതു പോലെ ഒരു തോന്നല്‍ ഉളവാക്കി..നല്ല വിവരണം ..!
നന്ദി ,
ശിവാ... കേട്ടിട്ട് കാണണം എന്നു തോന്നുന്നു..
ഈ ചിന്നഹള്ളി ടൂറിസ്റ്റ് സ്പോട്ട് ആണോ?
ബാംഗളൂരിന്നെങ്ങനാ അങ്ങെത്തിപ്പെടുന്നത്... ഞാന്‍ ബാംഗളൂരാ..
എണീറ്റുനടക്കാറായാല്‍ ഇങ്ങനുള്ള സ്ഥലങ്ങള്‍ കറങ്ങണം എന്നൊരു ദുരാഗ്രഹമുണ്ട്.. :-)
ഓര്‍മ്മകളും, കുറിപ്പുകളും നന്നായിരിക്കുന്നു...
കാണാന്‍ കൊതിയാവുന്നെ...തന്റെ വിവരണം അതുപോലെയാ.
പിന്നെ എഴുത്ത് അടുക്കിപ്പെറിക്കു വെച്ചിരിക്കുന്നു നല്ല ഒരു സുഖം വായിക്കാന്‍...
പ്രിയ ശിവകുമാര്‍,
ഹൃദയഹാരിയായ എഴുത്ത്. നന്നേ ഇഷ്‌ടപ്പെട്ടു. ഇനിയും മനോഹരമായ കുറിപ്പുകളുമായി ഇവിടം നിറഞ്ഞു നില്‍ക്കുക.
എല്ലാ ഭാവുകങ്ങളും :)
നല്ല ഡീറ്റെയ്ല്സ്. ഷാറ്പ്പാണ്..
വീണ്ടും എഴുതുക.
നല്ല വിവരണം. ഹ്രുദ്യമായിട്ടുണ്ട്. തുടരട്ടെ …
Good attempt...pls continue wid this mood u caaan...
ശിവാ..നല്ല കഥ... വളരെ നന്നായിരിക്കുന്നു...ഇനിയും എഴുതണം..
:)
മനോഹരമായി എഴുതിയിരിക്കുന്നു.
ശിവാ,
നന്നായി എഴുതിയിരിക്കുന്നു!
ശിവാ, ഇന്നേ വായിക്കാന്‍ പറ്റിയുള്ളൂ. തുടക്കം ഇഷ്ടമായി. എഴുതൂ. അടുത്തത് വായിക്കാന്‍ കാത്തിരിക്കുന്നു.
നന്നി എന്നെ ഈ ബ്ലോഗിലേക്ക് വിളിച്ചതിന്നു വളരെ നന്നായിട്ടുണ്ട് സുബൈര്‍
www.smailway.blogspot.com
ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകള്‍.......ചിന്നഹള്ളിയില്‍ നിന്നും വാഴക്കാട്ടെ..........കുന്നുന്‍ ചെരുവിലേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്..........
വാഴക്കാടിനെ കുറിച്ചറിയണമെങ്കില്‍ ഇവിടെ ക്ലിക് ചെയ്യുക
http://smruthipatham.blogspot.com/2008/01/blog-post_26.html
ഓര്‍മ്മകളുടെ തുരുത്തിലൂടെ യാത്ര ചെയ്തതുപോലെ,
നല്ല ആഖ്യാനം. തുടരട്ടെ..........

യെന്തിരായാലും നന്നായിട്ടുണ്ട്
Good work.Please keep going on.
നന്നായിരിക്കുന്നു...
തുടര്‍ച്ചക്കായി കാത്തിരിക്കുന്നു
നല്ല ഓര്‍മ്മകള്‍..
തുടരുക...
Lath
ഗംഭീരമാക്കീട്ടുണ്ട് കുട്ടാ....
വളരെ നന്നായി എഴുതുന്നു. തുടരുക.
എല്ലാ ഭാവുകങ്ങളും.
നല്ല വിവരണം ...
തുടരൂ ഭായ്....
വാക്കുകളെ അനുഭവിപ്പിക്കുക എന്നത് ചുരുക്കം ചിലരില്‍ കണുന്ന മാജിക്കാണ്. തുടരു..........
ശിവാ ആദ്യമായാണ് ബ്ലോഗില്‍. നേരത്തേ വന്നില്ലല്ലോ എന്ന് സങ്കടം. എഴുത്ത് സുന്ദരമായിരിക്കുന്നു. ഇഷ്ടമായി
വാക്കുകള്‍ക്ക് വര്‍ണചിത്രങ്ങളുടെ മിഴിവ്; സുന്ദരമായ ശൈലി.
ഒന്നാം ചിന്ന ഹള്ളിയില്‍ വന്നിരുന്നു. ഇവിടെ വരാന്‍ വൈകി. എഴുത്ത് കേമമായിരിക്കുന്നു.
പൊതുവെ ഒരു തുടര്‍ വായിക്കുന്നതിനോടും, കാണുന്നതിനോടും തീരെ താല്‍പ്പര്യമില്ലാത്ത വ്യക്തിയായ ഞാനിതാ മൂന്നാം ചിന്ന ഹള്ളിയും കാത്തിരിക്കുന്നു. :)
:)
ഇതിലൊരു ജീവിതമുള്ളതുപോലെ തോന്നി,അനുഭവം തന്നെയാണൊ?
പലവട്ടം വന്നു പോയിട്ടും ഒന്നും കുറിക്കപെട്ടില്ല ഇക്കുറി രണ്ടും കല്‍പ്പിച്ചു. നന്നായി എന്ന വിശേഷണത്തെക്കളേറെ അസലായി എന്നു പറയുന്നതാകും ഉചിതം
siva keeps on writing,waiting for next
കൊളളാം പാറശ്ശാലക്കാരാ........ വിവരണത്തില്‍ ഒരു വ്യത്യസ്ഥത കൊണ്ടുവന്നിട്ടുണ്ട്.
താങ്കളുടെ ഉദ്യമത്തെ പ്രശംസിക്കാതെ വയ്യ.
"തുടരും" എന്നെഴുതിയത് പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെ.
സുഖമുള്ള വിവരണങ്ങള്‍..
തുടര്‍ച്ച, ഉടനെ പ്രതീക്ഷിയ്ക്കുന്നു.
“പാറശ്ശാല” എന്ന ശബ്ദം എനിക്കു വളരെ പരിചിതമാണ്.എങ്ങനെയെന്ന്‌വെച്ചാല്‍.. അതൊരു വലിയ കഥയാണ്. എന്നെങ്കിലുമൊരിക്കല്‍ അതു
പറയാം.. എത്രയോ വര്‍ഷം, ട്രെയിനിലൂടെ ഞാന്‍ ആ വഴി സഞ്ചരിച്ചിരിക്കുന്നു. പ്രതീക്ഷിക്കാതെയാണ് ഈ പെര് കണ്ടത്..അറിയാതെ ഉള്ളിലൊരു സന്തോഷം വന്നു നിറഞ്ഞു.. തുടര്‍ന്നെഴുതുക.. :
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
നന്നായിരിക്കുന്നു ശിവ. നല്ല എഴുത്ത്.
ഭാവുകങ്ങള്‍!
nannayittundu....oru nostalgic feeling
എവരേയും താങ്കള്‍ ഏറെ ദൂരെത്തെയ്ക്കു., എതോ ഓര്‍മമയിലേയ്ക്കു നടത്തുന്നു... കൊള്ളാം.
പാറശ്ശാലക്കാരന്‍ ഞാന്‍ ഇവിടെ വന്നതിപ്പോഴാണ്. വളരെ ഹൃദ്യമായിരിക്കുന്നു എഴുത്ത്. ഇനിയും വരാം. ഭാവുകങ്ങള്‍.
ഒരുപാടോര്‍മ്മകള്‍ പൊടിതട്ടിയെടുത്തു.
:)
മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍!!
ഇനിയും എഴുതുക.
എന്റെ ബ്ലോഗിലിട്ട കമന്റിലൂടെ ഇതിലെത്തി. പോസ്റ്റുകള്‍ എല്ലാം വായിച്ചു. പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലോ. തുടരും എന്ന് എഴുതിയിട്ട് ?? നല്ല ഭാഷാശൈലിയാണ്. ഇനിയും തുടരുക.
nanayi ezhuthaanariyaam...
ഇതു യാഥാര്‍ത്ഥ്യം തന്നെയോ ശിവ? അതായത് ശിവകുമാറിന്റെ ജീവിതത്തില്‍ സംഭവിച്ചതോ?
nannayirikkunnu...baaki pratheekshikkunnu
നന്നായിട്ടുണ്ടല്ലോ? ബാക്കി കൂടി ഇങ്ങു പോരട്ടേ......എന്റെ ബ്ലോഗും സന്ദര്‍ശിയ്ക്കുമല്ലോ?
നന്നായിരിക്കുന്നു. :)
കലക്കി.! നല്ല ഓര്‍മ്മകുറിപ്പുകള്‍
നന്നായിരിക്കുന്നു........
ഇനിയും തുടർന്നെയുതുക..
എന്ന് സനേഹം
ഫറു
നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.
ലൈവ് മലയാളം
Post a Comment