വളഞ്ഞുതിരിഞ്ഞ് പോകുന്ന റോഡിന് ഒരുവശം കുത്തനെയുള്ള ചെരിവുകളാണ്, മറുവശം ഉയരം കൂടിയ കുന്നുകളും. അതിനും അപ്പുറം വന്മലകള്‍ മൂടല്‍മഞ്ഞില്‍ മുങ്ങി നില്‍ക്കുന്നു. ആ മലനിരകളില്‍ മഴമേഘങ്ങള്‍ ഇപ്പോഴും പതിയിരിക്കുന്നുണ്ട്. ഇരുട്ട് വീണുതുടങ്ങി. വീടിലേയ്ക്ക് ഇനിയും കുറെ ദൂരം പോകണം. ആ വിരസമായ റോഡിലൂടെ എന്റെ പഴയ ചുവന്ന യെസ്ഡി ബൈക്ക് ശബ്ദമുണ്ടാക്കിക്കൊണ്ട് സാവധാനം മുന്നോട്ട് പോയി.
അങ്ങനെ പോകുന്നതിനിടയില്‍ എന്റെ മനസ്സ് പിന്നേയും പുറകോട്ട് പോയി. ഞാന്‍ പലതും ഓര്‍ത്തു. മലകളെയും മേച്ചില്‍സ്ഥലങ്ങളെയും മറച്ചുകൊണ്ട് ഇരുട്ട് നിശ്ശബ്ദം താഴ്‌വരയിലേക്ക് ഒഴുകിയെത്തിക്കൊണ്ടേയിരുന്നു.
വീടിലെത്തുമ്പോഴേക്കും നേരം നന്നായി ഇരുട്ടിക്കഴിഞ്ഞിരുന്നു. പൊന്തകളില്‍ നിന്നും നരികള്‍ ഓരിയിട്ടുകൊണ്ടേയിരുന്നു...ഒന്നിനു പുറകെ ഒന്നായി...
കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി വറുത്തതായിരുന്നു അന്ന് അമ്മ അത്താഴത്തിനു തയ്യാറാക്കിയിരുന്നത്. അതിനു ഒരു പ്രത്യേക മണവും രുചിയും ഉണ്ടായിരുന്നു. (എനിക്കാണെങ്കില്‍ ഉണക്കിയ ഇറച്ചിക്കഷ്ണങ്ങള്‍ അങ്ങനെ തന്നെ കഴിക്കാനും ഇഷ്ടമായിരുന്നു.) മഴക്കാലങ്ങളില്‍ ചിന്നഹള്ളിയിലെ എല്ലാ വീടുകളിലും ഇത് ഉണ്ടാക്കിയിരുന്നു.
വീണ്ടും ഗ്രാമത്തിലേയ്ക്ക് തിരികെ വരാനുള്ള എന്റെ തീരുമാനം അമ്മയെ ഏറെ സന്തോഷിപ്പിച്ചു. കാരണം ഞാന്‍ ഒരിക്കലും ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും എന്ന് അമ്മ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. സത്യം അങ്ങനെ തന്നെയാണ്. പക്ഷെ നിങ്ങള്‍ നോക്കൂ എന്റെ ജീവിതം എത്ര പരിതാപകരമാണെന്ന്. ഞാന്‍ അമ്മയെ എത്രമാത്രം വിഷമിപ്പിക്കുന്നുവെന്ന്. ഇനിയും അങ്ങനെയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്രയ്ക്ക് ഞാന്‍ അമ്മയെ ഇഷ്ടപ്പെടുന്നു. "എന്റെ വിഷമം അതൊക്കെ അവസാനിച്ചു പോട്ടെ."
മുറ്റത്തെ സില്‍വര്‍ ഓക്ക് മരങ്ങളില്‍ മരപ്പട്ടികളുടെ കണ്ണുകള്‍ തിളങ്ങുന്നത് ചില്ല് ജനാലയിലൂടെ കാണാമായിരുന്നു. നിലാവത്ത് തിളങ്ങുന്ന മഞ്ഞുതുള്ളികളെപ്പോലെയായിരുന്നു അവ.
ആ തണുപ്പത്തും അമ്മയുടെ മുറിയിലെ ജനാലകള്‍ തുറന്നു കിടന്നു. പച്ച ചില്ലിട്ട ഒരു റാന്തല്‍ മുറിയില്‍ കത്തുന്നുണ്ടായിരുന്നു. ഏതോ നാട്ടുമരുന്നിന്റെ സുഖമുള്ള ഗന്ധം ആ മുറിയില്‍ നിറഞ്ഞു നിന്നു. അമ്മ അത് എല്ലായ്പ്പോഴും തലമുടിയില്‍ പുരട്ടിയിരുന്നു. ആ കണ്ണുകള്‍ക്ക് പഴയതുപോലെ തിളക്കം ഇപ്പോഴുമുണ്ട്. എന്നാലും അമ്മ ക്ഷീണിതയായിരുന്നു.
പിന്നീട് ഞാന്‍ വീടിനു പിന്നില്‍ ഇരിക്കുകയായിരുന്നു. ചന്ദ്രബിംബം മലകളുടെ മീതെ മെല്ലെ ഉയര്‍ന്നു വന്നു.
രാത്രി ഏറെ ആയിക്കഴിഞ്ഞിരുന്നു.
അപ്പോഴും ചന്ദ്രബിംബം മലകള്‍ക്ക് മീതെ പ്രകാശിക്കുന്നുണ്ടായിരുന്നു. മഞ്ഞ് മഴ പോലെ പെയ്യുന്നുണ്ടായിരുന്നു. എന്റെ തലയിലും കൈകളിലും മഞ്ഞ് പറ്റിപ്പിടിച്ചു.
ഇരുട്ടിലൂടെ കുറെ ചുറ്റി നടന്നതിനുശേഷം ഞാന്‍ വീടിലേക്ക് മടങ്ങി.

35 അഭിപ്രായങ്ങള്‍:
ഒട്ടും ജാഡയോ ദുര്‍ഗ്രഹതയോ ഇല്ലാത്ത എഴുത്ത്. ഇത്തരം നാടന്‍ എഴുത്ത് വായിച്ചിട്ട് കാലമേറേയായി.
ശിവ,
നല്ല എഴുത്ത്. ഇടവേള കുറച്ചാല്‍ ഒരു continuity കിട്ടും :-)
മനോഹരമായ എഴുത്ത്.
ചിന്നഹള്ളിയിലൂടെ തുടര്‍ യാത്ര, കാത്തിരിക്കുന്നു.
നല്ല വിവരണം..
ഫോണ്ട് വായനാസുഖത്തിനു മങ്ങലേല്പിക്കുന്നു.
:)
ശിവാ നന്നായി..ഇഷ്ടപ്പെട്ടു..നല്ല എഴുത്ത്..ഒത്തിരി നാളായല്ലോ എഴുതിയിട്ട് .എന്തു പറ്റിയിരുന്നു നീണ്ട ഒരു ഇടവേള വന്നത് ?
ശിവ .., ഈ ശൈലി കൊള്ളാം കേട്ടോ.
എവിടെയായിരുന്നു ഇപ്പോ കുറെ കാലമായി കമന്റടിച്ചു നിലക്കുകയായിരുന്നോ
ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ക്ക് മഞ്ഞിന്റെ മണം...
ശിവയുടെ ഒരു പ്രത്യേക ശൈലിയാണ്. എനിക്കതിഷ്ടവുമാണ്.
ശ്രീവല്ലഭനും, വഴിപോക്കനും പറഞ്ഞത് കണക്കിലെടുക്കണേ ശിവാ...
ആശംസകള്‍.
:)
ബാക്കി കൂടി വേഗം പോരട്ടേ ശിവ....
qw_er_ty
എഴുത്ത് നന്നാവുന്നുണ്ട്.
:)
yathravivaranam kalakki ,
ഇന്നാണു ഇവിടെ വരാനൊത്തതു. വായിച്ചു. ഇഷ്ടപ്പെട്ടു. പഴയ പോസ്റ്റുകള്‍ വായിക്കട്ടെ.
വായിക്കുന്നു അനുഭവിക്കുന്നു,നന്ദി.
ലളിതമായ വിവരണം.. മുഴുവന്‍ വായിക്കാനായി പ്രിന്റെടുക്കുന്നു.. എല്ലാ ആശംസകളും നേരുന്നു
ആദ്യമായ് നന്ദി ....ഒരുപാട് ...
ഒന്നുമല്ലാത്ത എന്‍റെ വാകുകളില്‍ ഒരു നിമിഷമെന്കിലും ..
ഇഴുകി ചേര്‍ന്നതിനു ......
താന്കളുടെ വാക്കുകളില്‍ ഒരു ലാളിത്യം ഉണ്ട്....മാസ്മരികത ഉണ്ട്...അതിനേക്കാള്‍ ഒരു മനസ്സിന്‍റെ നന്മയുമുന്ദ്....ini മുതല്‍ ഞാനും ഉണ്ട്....ഈ മൂലയില്‍ ....താന്കളുടെ വാകുകളില്‍ ഇത്തിരി നേരം മുഴുകാന്‍ ...
ശിവ,
രണ്ടാം ഭാഗത്തിനു ശേഷം ഒരു നീണ്ട ഇടവേള തന്നെയായിരുന്നല്ലൊ. പഴയ ഭാഗങ്ങള്‍ ഒന്നുകൂടി വായിച്ച് ഓര്‍മ്മ പുതുക്കേണ്ടി വന്നു എനിക്ക്.
നല്ല ശൈലി . ആശസകള്‍..
ഇപ്പോഴാ എത്താന്‍ പറ്റിയത്.എട്ടരയുടെ വണ്ടി എത്തിയത് പത്തെമുക്കാലിന് .എന്തായാലും പടം തീരുന്നതിനു മുന്പേര്‍ എത്താന്‍ പറ്റിയല്ലോ .ഭാഗ്യം .
ഇത്രയും താമസം വേണ്ട ശിവ ..നല്ല എഴുത്ത് തുടരുക
ശിവ,
നല്ല എഴുത്ത്, നല്ല ശൈലി.........ഒത്തിരി ഇഷ്ടപ്പെട്ടു!!!!
തുടരുക ...കാത്തിരിക്കുന്നു!!!!!!
Good story. Keep up the good work. Language is simple and effective. I liked your style of expression.
nalla saily undu
ബ്ലോഗിന്റെ layout and design വളരെ ആകര്‍ഷകമാണ്
അഭിനന്ദനങ്ങള്‍...
കൊള്ളാം
താങ്ങളുടെ ബ്ലോഗിലേക്ക് വരുന്നു.....കാണട്ടെ.എന്നിട്ട് അഭിപ്രായം പറയാം.
ഇടവേളകള്‍ക്ക് ഇടവേളകൊടുക്കുകയും ഒരുമാതിരി (അബ്)നോര്‍മല്‍ ഫോണ്ട് സൈസ് ആക്കുകയും വേണമെന്ന മേലെയുള്ള രണ്ടണ്ണന്മാരുടെ അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് എന്റെയും അഭ്യര്‍ത്ഥന!
തുടരന്‍ എഴുതുമ്പോള്‍ ചുരുങ്ങിയത് മാസത്തില്‍ രണ്ട് എപ്പിഡോസെങ്കിലും ആക്കണേ! :)
ശിവ ശിവാ!
എഴുത്തില്‍ തണുപ്പില്ല.ചിന്നഹള്ളിയിലെ തണുത്തരാത്രികള്‍ തീരെ തണുപ്പന്‍ എഴുത്തല്ലെന്നര്‍ത്ഥം!
ഈ ശൈലി വളരെ നല്ലതാണ്.അതുകൊണ്ടാണല്ലോ വീണ്ടും വീണ്ടും ഇങ്ങോട്ട് വായിക്കാന്‍ വരുന്നത്!!
:)
നല്ല ഒരു യാത്രാ വിവരണം.
യാത്ര വിവരണം ആസ്വാദനം.................................
ശിവാ,
ഒരേ സമയത്ത് ഗ്യുഹാതുരത്വവും, ആത്മനൊമ്പരങ്ങളും നിറ്ഞ്ഞ വരികള്‍.... എന്നെനിക്കു തോന്നുന്നു. അഭിനന്ദനങ്ങള്‍...
ലളിതം മനോഹരം
ശിവ.... ഈ ശൈലി ഒരു പാടിഷ്ടായി.....ഇടവേളകള്‍ കുറയ്ക്കൂ.......
:)
ശിവ,ഇതു കാണാന്‍ വൈകി.
ചിന്നഹള്ളിയുടെ ഇതിന് മുന്‍പിലത്തെ കഥയും വായിച്ചിരുന്നു.തണുപ്പും..മഞ്ഞും..
മരുന്നിന്റെ മണവും..എല്ലാം അനുഭവിപ്പിച്ചു.
വിവരണം നന്നായിരിക്കുന്നു...വേഗം ബാക്കി ഭാഗം തുടര്‍ന്നോളൂ..
ശിവ
ചെറുപ്പത്തില്‍ വായിച്ച ചില റഷ്യന്‍ നോവലുകളെ ഓര്‍മ്മപ്പെടുത്തി.പതുക്കെ സമയമെടുത്ത് എഴുതൂ.ഇനിയും കണ്ടെത്താന്‍ പലതുമുണ്ട്.ക്ഷമ വേണം.പലരും പലതും പറയും.ധൃതിപ്പെടരുത്.എഴുത്ത് നിര്‍ത്തി പലതിലും വ്യാപരിക്കൂ.രക്ഷയില്ലാതെ വരുമ്പോള്‍ മാത്രം എഴുതിയാല്‍ മതി
Post a Comment