Friday 16 May 2008

യാത്രാമൊഴി

ഇനിയൊരു സംഗമമില്ല സ്നേഹിതാ

ഞാനുമെന്‍ യാത്രയും

ഇവിടെയവസാനിക്കുന്നു

ഒരു നാളും കിട്ടാത്തസ്നേഹസൂനങ്ങള്‍

‍ഇന്നെനിക്കു കിട്ടും നിസ്സംശയം

മറക്കാനാവാത്ത എത്രയോ മുഖങ്ങള്‍

‍ഇനിയൊരിക്കലും കാണാന്‍ കഴിയാത്തവ

എവിടെയൊക്കെയോ

എങ്ങിനെയൊക്കെയോ

അവരും ജീവിക്കും

ഒരു നാള്‍ എല്ലാമുപേക്ഷിച്ച്‌

അവരും യാത്രാമൊഴി ചൊല്ലും

എന്നാലിന്നോ ഞാന്‍ മാത്രം......

18 അഭിപ്രായങ്ങള്‍:

ശലിത said...

Enthina suhrthe.. eppo engane okk ezhuthiyathu? ......

thanne ekshpedunnavare ethorupadu vedhanippikkum

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ശിവ തനിക്കിത് എന്തു പറ്റി.പോകാനോ എങ്ങോട്
ഇവിടെ എല്ലാവരുടെയും സേനഹം ഇട്ടെറിഞ്ഞിട്ട്
താന്‍ എവിടെ പോകാന്‍
ഇങ്ങനെ ഒരു യാത്രമൊഴി വേണ്ടാ

നവരുചിയന്‍ said...

എന്താണ് ......എന്ത് പറ്റി .. ചുമ്മാ തിരിച്ചു വാ ...നമുക്ക് എന്തൊക്കെ എന്തിനെയൊക്കെ പറ്റി എഴുതാന്‍ കിടക്കുന്നു

BEENA GIRISH said...

your lonilness is nothing in front of others who have more pain in their sufferings.

Look at them, feel them, understand them, share with them.

Saying goodbye to life is just an escapism.

Something which is lost may be for the good cause,at first your heart pains and pains,this pains kill u which is very horrible for the lost things, but escapism is not the way for it.


your suffering is not an inch , it is just like an ant bite which we may feel it to be heavy.

Lost is lost, it cannot retrieved so better try for something again, which is good.

Beena

RaFeeQ said...

ചുമ്മാ എഴുതിയതാ.. അല്ലേ മാഷേ.?? :)

Rare Rose said...

എന്നെങ്കിലുമൊരിക്കല്‍ എല്ലാവരും വേര്‍പിരിയേണ്ടവരല്ലേ.....വഴിയില്‍ കണ്ടുമുട്ടുന്നവരില്‍ ചില മുഖങ്ങള്‍ മാത്രം മനസ്സില്‍ മായാതെ നില്‍ക്കുമ്പോഴും യാത്ര തുടരാതെ വയ്യല്ലോ...

കാപ്പിലാന്‍ said...

ശരിയാ.
ശിവന്‍ പോകുന്നു ..തിരുവന്തപുരം ശില്‍പശാല നടത്താന്‍ അതുകൊണ്ട് സ്വല്പം തിരക്കിലാ ,എന്നെ തിരയെണ്ടാ എന്നാണ് പറയുന്നത് ..കൊള്ളാം

Areekkodan | അരീക്കോടന്‍ said...

ചുമ്മാ എഴുതിയതാ.. അല്ലേ ശിവ?

കാന്താരിക്കുട്ടി said...

ഒരു നാളും കിട്ടാത്തസ്നേഹസൂനങ്ങള്‍

‍ഇന്നെനിക്കു കിട്ടും നിസ്സംശയം

ം കിട്ടും കിട്ടും നോക്കിയിരുന്നോ...പാഴ്സല്‍ ആക്കി ആരേലും അയക്കും

Ranjith chemmad said...

നന്നായിരിക്കുന്നു.

Shooting star - ഷിഹാബ് said...

വിട്ടു പോകുന്നത് ജീവിതത്തെയാണോ..? അതോ പ്രിയപ്പെട്ട മറ്റെന്തെങ്കിലുമോ..? എന്തായാലും ഇഷ്ട്ടായി നന്നായിട്ടുണ്ട് ശിവ.

lakshmy said...

എല്ലാര്‍ക്കും ഉണ്ട് അങ്ങിനെയൊരു ദിനം. അന്ന് ഒരു നാളും കിട്ടാത്ത സ്നേഹസൂനങ്ങള്‍ കിട്ടും. അതു സത്യം. അത് ഒരു അവസാനമല്ലല്ലൊ.ഒരുപാടു അറിവുകളുടെ,നന്മകളുടെ, യദാര്‍ഥ സ്നേഹത്തിന്റെ ഒക്കെ തുടക്കം മാത്രമല്ലേ. അതിനെ കുറിച്ച് എഴുതിയത് ഇഷ്ടമായി. ഇതിനെ കുറിച്ച് ചുമ്മാ എഴുതുകയോ വായിക്കുകയോ മാത്രമല്ല്ല, ഒരുപാട് അറിയണംന്നാ എന്റെ ആഗ്രഹം

അത്ക്കന്‍ said...

താനും ഒരു ദിനം എല്ലാം ഇട്ടെറിഞ്ഞ് യാത്രയാകും,എന്ന് സ്വയം ഉത്ബോധിപ്പിക്കുന്നു.

നല്ല ചിന്ത.

ഗീതാഗീതികള്‍ said...

സ്നേഹസൂനങ്ങള്‍ കിട്ടുമെങ്കില്‍ യാത്ര അവസാനിപ്പിക്കുന്നതു തന്നെ നല്ലത് ശിവാ....

Bro. Joseph K.S said...

HEY Suhruthe....
ithenthe ingane okk oru thonnal....
Athu vendaaattooo....
Apakadamaaa...

All the best

ചാണക്യന്‍ said...

ഞാന്‍ തന്നെ തിരയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയാവുന്നു. കാരണം ഞാനും ഒരു പാറശാലക്കാരന്‍ തന്നെയാണ്. ശിവയെന്ന പേരിലെ പാറശാലക്കാരനെ നേര്‍ല്‍ കാണാന്‍ ആഗ്രഹം....
ജൂണ്‍ ഒന്നിലെ ശില്പശാലയില്‍ നേരില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു.................
‘യാത്രാമൊഴി‘ വല്ലാതെ അലോസരപ്പെടുത്തുന്നു........

My......C..R..A..C..K........Words said...

pokaanulla aagraham nallathaaa...veruthe kothippikkaruthu....ezhuthil oru bhaaavi kaanunnundu..kurachu kazhinju pore..

Raji Chandrasekhar said...

ശിവ, പരിചയപ്പെടാം.

പതുക്കെ