Sunday 25 May 2008

മഗ്ഗിയിലെ സെമിത്തേരി

ഒരു ശരത്കാല ദിനം
വീണ്ടും അതേ സായാഹ്നം
ഒരിക്കല്‍ കൂടി
മഗ്ഗിയിലെ സെമിത്തേരിയിലേക്ക്‌
ഏകനായ്‌ ഞാന്‍ നടന്നു പോയി.


യാത്ര ഇവിടെ അവസാനിക്കുന്നു
പിന്നെ ഒരുപാട് സ്വപ്നങ്ങളും
ചമതവൃക്ഷത്തണലില്‍
‍സെമിത്തേരിക്ക്‌
നിശ്ശബ്ദസൗന്ദര്യമായിരുന്നു.


തണുത്ത കാറ്റ്‌
മഞ്ഞ് പതിയെ പെയ്യുന്നു
താഴ്‌വരയുടെ നാടില്‍ നിന്നും
വസന്തവും ദേശാടനക്കിളികളും
യാത്ര ചൊല്ലി പൊയ്ക്കഴിഞ്ഞിരുന്നു.


കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍
‍ചമതപ്പൂക്കള്‍ വീണു കിടന്നു
അണഞ്ഞ മെഴുകുതിരികള്‍
ആരുടെയൊക്കെയോ സ്നേഹത്തിന്റെ ബാക്കിയായി
കല്ലറകളില്‍ അവശേഷിച്ചു.


ഉറ്റവരുടെ സ്നേഹനൊമ്പരങ്ങല്‍ കാത്ത്‌
ആത്മാക്കള്‍ വിശ്രമിക്കുന്ന
മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി
എല്ലായ്പ്പോഴും എനിക്കു പ്രിയപ്പെട്ടതായിരുന്നു.

24 അഭിപ്രായങ്ങള്‍:

പാമരന്‍ said...

സെമിത്തേരിയുടെ സൌന്ദര്യം!

ഹരീഷ് തൊടുപുഴ said...

ശിവാ,
പോസ്റ്റ് അതി മനോഹരം...പക്ഷെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍... ശിവായുടെ ഓരോ പോസ്റ്റും എന്നെയോര്‍മിപ്പിക്കുന്നത് എന്റെ ഇടുക്കിയെയാ‍ണ്. കോടമഞ്ഞുറങ്ങുന്ന താഴ്വരകളും, തണുത്തുറഞ്ഞ ഹെയര്‍പിന്‍ ചുരങ്ങളും, ആളെപ്പറത്തിക്കൊണ്ടുപോകാന്‍ ശക്തിയുള്ള കോടക്കാറ്റും. ചുരം കയറുമ്പോള്‍ ഒരു വശത്ത് മൊട്ടക്കുന്നുകളും മറുവശത്ത് അഗാധമായ കൊക്കകളും...മൊട്ടക്കുന്നുകളില്‍ അപ്രതീക്ഷിതമായി കാണുന്ന കാട്ടാനകളും...പിന്നെ മലയുടെ ഏറ്റവും മുകളില്‍ മഞ്ഞത്ത് ചെന്നിരുന്ന് വലിക്കുന്ന സിഗറട്ടിന്റെ ഓരോ പഫ്ഫിനും ആദ്യത്തെ ചുടുചുംബനത്തിന്റെ രുചിയാണു... ഓര്‍മിപ്പിക്കുന്നു താങ്കളുടെ പോസ്റ്റ്, എന്നെ ഇതെല്ലാം ഒരിക്കല്‍ക്കൂടി...

ഞാന്‍ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍. said...

ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥാ ബ്ലോഗയ
തെന്നലി

ലെഴുതിയ ഒരു കഥ ഓര്‍ത്തു പ്പോയി

kallapoocha said...

nalla kavitha

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ സൂപ്പറായിട്ടുണ്ട് വല്ലാത്തൊരു അനുഭൂതി...
സ്വപ്നങ്ങളുറങ്ങുന്ന എന്റെ ആത്മാവുപോലും ഒന്നു വീശിയടിച്ചൂ ഈ ഇളം കാറ്റില്‍.

കാന്താരിക്കുട്ടി said...

ഉറ്റവരുടെ സ്നേഹനൊമ്പരങ്ങല്‍ കാത്ത്‌
ആത്മാക്കള്‍ വിശ്രമിക്കുന്ന
മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി
എല്ലായ്പ്പോഴും എനിക്കു പ്രിയപ്പെട്ടതായിരുന്നു.


ഇവിടെ ഒറ്റക്കിരിക്കാന്‍ പേടി ആവില്ലേ...നോക്കിക്കോ ഞാന്‍ യക്ഷി ആയി വരും...

ഫസല്‍ said...

മരണ വീട്ടിലെ ചന്ദനത്തിരിയുടെ സുഗന്ധം, പിന്നെ സെമിത്തേരിയിലെ പുഷ്പങ്ങളുടെ വശ്യ ഭംഗി, ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ യാത്രാന്ത്യത്തെക്കുറിച്ചുള്ള മനസ്സിന്‍റെ വ്യക്തതയാണ്‍ കൂടെ അണയായുന്നതിന്‍ മുമ്പ് മെഴുകുതിരി പരത്തിയ പ്രകാശത്തിന്‍റെ തെളിമയും
ആശംസകള്‍..

കാപ്പിലാന്‍ said...

നന്നായിരിക്കുന്നു ശിവന്‍ ,സെമിത്തേരിയിലെ വര്‍ണ്ണന

ഹരിത് said...

ഇഷ്ടമായി.

Najeeb Chennamangallur said...

കരളിനെ വല്ലതെ കരളുന്ന കുറിപ്പായി ...
നന്നായിട്ടൊ...
പിന്നെ നമുക്കൊന്ന് കാണാം.... THROUGH ON LINE.

നജീബ് ചേന്ദമംഗല്ലുർ.

Ranjith chemmad said...

വ്യത്യസ്ഥതയുണ്ട്!
ആശംസകള്‍...

ബഷീര്‍ വെള്ളറക്കാട്‌ said...

ശിവാ..

നന്നായിട്ടുണ്ട്‌ ..

സെമിത്തേരിയിലിങ്ങനെ ഒറ്റയ്ക്കിരുന്ന് യാത്രാന്ത്യത്തെകുറിച്ച്‌ വിചിന്തനം ചെയ്യാന്‍ എല്ലാവര്‍ക്കും ആവില്ല..

OT
കാന്താരിക്കുട്ടി യക്ഷി ആയി വരുമെന്ന് എഴുതികണ്ടു.. അപ്പോള്‍ ..ഇപ്പോള്‍ ?

lakshmy said...

'ഉറ്റവരുടെ സ്നേഹനൊമ്പരങ്ങല്‍ കാത്ത്‌
ആത്മാക്കള്‍ വിശ്രമിക്കുന്ന
മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി'

സങ്കടപ്പെടുത്തി ഈ വരികള്‍
വളരേ നന്നായിരിക്കുന്നു ശിവ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അത്മാക്കളെല്ലാം നമ്മുടെ അടുത്തു വന്ന്
നമ്മെ ചുറ്റും വലയം ചെയ്യുന്നതു പോലെ
മനസില്‍ ഭയം എനിക്ക് സെമിത്തേരി കാണാന്‍
പോകുമ്പോള്‍ തോന്നിയിട്ടുണ്ട് ചിലപ്പോ ഉറ്റക്ക്
നാട്ടിലെ സെമിത്തെരിടെ അതിലെ രാത്രിയെങ്ങാന്‍ പോകേണ്ടി വന്നാല്‍
ഒരു ഭയം അവിടെ ആ കല്ലറയുടെ മുകളില്
ആരേലും ഇരുന്ന് ബീഡി വലിക്കുന്നുണ്ടോ
ഒരു തീപ്പൊരി പോലെ
പിന്നെ മനസിലായി
അത് ഞങ്ങളുടെ അടുത്തുള്ള കള്ളു കുടിയന്‍ ദാമുവേട്ടനാണെന്ന് മൂപ്പരു കുടിച്ച് ഫിറ്റായാല്‍
പിന്നെ ഊട്ടി സെമിത്തെരിയാണെന്നു തോന്നും
ഇതു വായിച്ചപ്പോള്‍ കുറെ ഓര്‍മ്മകള്‍ ഉണ്ടായി

ഭൂമിപുത്രി said...

യാത്രകള്‍ക്കിടയില്‍ എവിടെ ശവകുടീരങ്ങള്‍ കണ്ടാലും,..എന്തൊക്കെയോ മനസ്സില്‍ കുടിയേറും.ഈ വരികളും അതുപോലെ.

“ആത്മവിദ്യാലയമെ..”പഴയ ആ പാട്ട് ഓറ്മ്മയില്ലെ?

ശലിത said...

സൂപ്പറായിട്ടുണ്ട് .........

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു ശിവ

viewsnaps said...

സൂപ്പറായിട്ടുണ്ട്!!!

അരുണ്‍കുമാര്‍ | Arunkumar said...

കഥകള്‍ ഒതിരിയുള്ള സുഹൃത്തുക്കളെ ഉണ്ടാക്കിക്കനുമല്ലോ പാറശാലക്കരാ ആ സെമിത്തേരിയില്‍... നന്നായിരിക്കുന്നു സര്‍കീട്ട്:)

തസ്കരവീരന്‍ said...

"യാത്ര ഇവിടെ അവസാനിക്കുന്നു
പിന്നെ ഒരുപാട് സ്വപ്നങ്ങളും
ചമതവൃക്ഷത്തണലില്‍
‍സെമിത്തേരിക്ക്‌
നിശ്ശബ്ദസൗന്ദര്യമായിരുന്നു.

തണുത്ത കാറ്റ്‌
മഞ്ഞ് പതിയെ പെയ്യുന്നു
താഴ്‌വരയുടെ നാടില്‍ നിന്നും
വസന്തവും ദേശാടനക്കിളികളും
യാത്ര ചൊല്ലി പൊയ്ക്കഴിഞ്ഞിരുന്നു"

ഒരു ഹൈക്കു പോലെ, മനസ്സില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കവിത...
ഇഷ്ടമായി, ശിവാ.

സനോജ്‌ ജയ്സണ്‍ said...

ഞാന്‍.. സനോജ് ഇന്നു ശില്പശാലയ്ക്ക് പരിചയപ്പെട്ട... പാച്ചല്ലൂര്‍ ഉള്ള...

http://sanojjayson.blogspot.com/

നൊമാദ്. said...

ശിവാ,

അനുഭവങ്ങള്‍, കാഴ്ചകള്‍ എടുത്തെഴുതുമ്പോഴുള്ള ഭംഗി കവിതയ്ക്കുണ്ട്. നന്നായിരിക്കുന്നു

Bindhu said...

കുട്ടിക്കാലത്ത് വീടിന് കുറച്ചടുത്തുള്ള സെമിത്തേരിയുടെ അടുത്തൂടെ പോവേണ്ടിവന്നാല്‍ ഒറ്റ ഓട്ടമായിരുന്നു. ഒരു സെമിത്തേരിയേക്കുറിച്ച് ഇങ്ങനെയൊക്കെ വര്‍ണ്ണിച്ച ഭാവന കൊള്ളാം.

ഹാരിസ്‌ said...

ആത്മാക്കളുറങ്ങുന്ന സെമിത്തേരി ഇല്ലെ?
വളരെ നന്നായി
നിശബ്ദമാണു കവിത
ആ നിശബ്ദത വായിക്കുന്നവനും
അനുഭവിക്കാന്‍ കഴിയുന്നു